
ദോഹ: ഉയർന്ന ചൂടും അന്തരീക്ഷ ഈർപ്പവും ഏസി യൂണിറ്റുകളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നത് തടയാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്ന നിർദേശങ്ങളുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ). ദേശീയ ഊർജ്ജ സംരക്ഷണ വിഭാഗമായ 'തർഷീദ്' (Tarsheed) വഴിയാണ് മന്ത്രാലയം ഈ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സമയങ്ങളിൽ മുറിക്കുള്ളിലെ താപനില ക്രമീകരിക്കാൻ ഏസികൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരും. ലളിതമായ ചില ശീലങ്ങളിലൂടെ ഏസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വൈദ്യുതി ലാഭിക്കാനും സാധിക്കുമെന്ന് കഹ്റമ വ്യക്തമാക്കി.ഉയർന്ന ഈർപ്പമുള്ള സമയങ്ങളിൽ ഏസികളിലെ 'ഡ്രൈ മോഡ്' പ്രവർത്തിപ്പിക്കുന്നത് മുറിക്കുള്ളിലെ ഈർപ്പം കുറയ്ക്കാനും കൂടുതൽ സുഖകരമായ അന്തരീക്ഷം നൽകാനും സഹായിക്കും.ഏസിയുടെ താപനില 23°C - 24°C എന്ന പരിധിയിൽ നിലനിർത്തുന്നത് ഊർജ്ജ ഉപഭോഗം കുറയ്ക്കാനും തണുപ്പ് ഉറപ്പാക്കാനും അനുയോജ്യമാണ്.തണുത്ത കാറ്റ് പുറത്തുപോകാതിരിക്കാനും പുറത്തെ ഈർപ്പമുള്ള വായു അകത്തുകടക്കാതിരിക്കാനും മുറിയുടെ വാതിലുകളും ജനലുകളും പൂർണ്ണമായും അടച്ചിടേണ്ടതാണ്.










